തിരുവനന്തപുരം സ്വർണ്ണക്കടത്ത്; സെറീന ഷാജിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ സെറീന ഷാജിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുളള കൊച്ചിയിലെ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.
സെറീനയ്ക്ക് ജാമ്യം നൽകരുതെന്നും അന്വേഷണം തുടരുകയാണെന്നും ഡിആർഐ കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന വിഷ്ണുവും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വിമാനത്താവളം വഴി പലപ്പോഴായി അൻപത് കിലോ സ്വർണ്ണം കടത്തിയതായി കേസിലെ പ്രതി സെറീന ഡിആർഐക്ക് മൊഴി നൽകിയിരുന്നു. ഇതിനായി വഴിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും സെറീന പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡ്വക്കേറ്റ് ബിജു മനോഹരനും ഭാര്യ വിനീതയുമാണ് സെറീനയ്ക്ക് പണം വാഗ്ദാനം ചെയ്തത്. ഗൾഫിൾ ബ്യൂട്ടിപാർലർ നടത്തിയിരുന്ന സെറീനയെ തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യമാണ് ബിജുവിന് പരിചയപ്പെടുത്തിയത്. 2018 ലാണ് ബിജുവിനേയും വിനീതയേയും പരിചയപ്പെട്ടതെന്നും സെറീന ഡിആർഐക്ക് നൽകിയ മൊഴിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here