അച്ഛന്റെ വഴിയെ മകനും; ക്രിസ്ത്യാനോയുടെ മകനെ സൈൻ ചെയ്യാനൊരുങ്ങി സ്പോർട്ടിംഗ് ലിസ്ബൺ

ക്രിസ്ത്യാനോ റൊണാൾഡോ പ്രൊഫഷണൽ കരിയറിനു തുടക്കം കുറിച്ച സ്പോർട്ടിംഗ് ലിസ്ബൺ ക്രിസ്ത്യാനോയെ മകനെ സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ യുവൻ്റസ് യൂത്ത് ടീമിൽ കളിക്കുന്ന ക്രിസ്ത്യാനോ ജൂനിയറിനെ സ്വന്തമാക്കാൻ സ്പോർട്ടിംഗ് ലിസ്ബൺ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എട്ടു വയസ്സുകാരനായ കൃസ്ത്യാനോ ജൂനിയർ യുവൻ്റസ് യൂത്ത് ടീമിനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കൃസ്ത്യാനോ ജൂനിയർ 35 കളികളിൽ 56 വട്ടം വല കുലുക്കിയെന്നാണ് റിപ്പോർട്ട്.

1997 മുതൽ 2002 വരെ സ്പോർട്ടിംഗ് ലിസ്ബൺ യൂത്ത് ടീമിൽ കളിച്ച ക്രിസ്ത്യാനോ തുടർന്നുള്ള ഒരു വർഷം സീനിയർ ടീമിലും ബൂട്ടണിഞ്ഞ ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top