വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു

കേന്ദ്ര പാർലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഇന്ന് ചേർന്ന ബിജെപി പാർലമെന്ററി യോഗമാണ് മുരളീധരനെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി തവാർചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവായിരിക്കും. പീയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപകക്ഷിനേതാവ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവ്. രാജ്‌നാഥ് സിംഗായിരിക്കും ലോക്‌സഭാ ഉപകക്ഷി നേതാവ്. കേന്ദ്രമന്ത്രിയായ പ്രഹ്‌ളാദ് ജോഷി സർക്കാർ ചീഫ് വിപ്പായി പ്രവർത്തിക്കും. അർജുൻ രാം മേഘ്‌വാൾ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാവും. ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനെയും നിയമിച്ചിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here