Advertisement

കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 3 മലയാളി സൈനികരടക്കം 13 പേരും മരിച്ചു

June 13, 2019
Google News 14 minutes Read

മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം. തൃശൂർ സ്വദേശി വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാർ, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എൻ.കെ. ഷരിൻ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി സൈനികർ. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആരും ജീവനോടെയില്ലെന്നും വ്യോമസേന അറിയിച്ചു.

മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി ശ്രമങ്ങൾ നടക്കുന്നുണ്ട്. കാണാതായി എട്ട് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്ത് നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്തിയത്. ജൂൺ മൂന്നിനാണ് വ്യോമസേനയുടെ എഎൻ 32 വിമാനം കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.അപകടം നടന്ന സ്ഥലം വന പ്രദേശമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here