രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിനായി തെരച്ചില്‍ തുടരുന്നു

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ എ-മിഗ് 21 വിമാനമാണ് തകര്‍ന്നുവീണത്. കാണാതായ പൈലറ്റിനായി തെരച്ചില്‍ തുടരുകയാണ്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
ജയ്‌സാല്‍മീറിലെ സാം പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് മിഗ് 21 വിമാനം തകര്‍ന്നുവീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്.
മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലഖ്‌വീന്ദര്‍ സിംഗ് ലിഡര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ മരിച്ച MI-17V5 ഹെലികോപ്റ്റര്‍ അപകടത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംഭവം.
Story Highlights : IAF plane crashed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here