കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നൈജീരിയന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നൈജീരിയന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ലാഗോസിലെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.
നൈജീരിയയിലെ ലാഗോസിലെത്തിയ വി മുരളീധരന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഇന്ത്യന്‍ പ്രൊഫഷണല്‍ ഫോറം, കേരളാ സമാജം എന്നീ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. നൈജീരിയയില്‍ ഇന്ത്യന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമ്മീഷണടക്കമുള്ളവരുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ചര്‍ച്ചകള്‍ നടത്തി. ലാഗോസില്‍ നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നൈജീരിയയില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള വിസാ കാലതാമസം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നൈജീരിയയിലെ ഇന്ത്യക്കാര്‍ക്കുള്ള റെസിഡന്റ്‌സ് പെര്‍മിറ്റിനുള്ള ചാര്‍ജ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലാഗോസില്‍ ട്വന്റീഫോറിനോട് പറഞ്ഞു.
വൈകിട്ട് കേരളാ സമാജം നൈജീരിയയുടെ നേതൃത്വത്തില്‍ ഐ.സി.എ കോമ്പൗണ്ടില്‍ വച്ചു നടന്ന സ്‌നേഹ സംഗമത്തില്‍ അദ്ദേഹം മലയാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. കേരളാ സമാജം പ്രവര്‍ത്തകര്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. പൊതുപരിപാടികള്‍ക്ക് ശേഷം ക്ഷേത്ര ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ ദുബായിലേക്ക് മടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here