ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് ഡൽഹി എയിംസിലെ ഡോക്ടർമാരും

ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് ഡൽഹി എയിംസിലെ ഡോക്ടർമാരും പണിമുടക്കുന്നു. ബംഗാളിലെ ഡോക്ടർമാരുടെ സമരം നാലു ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് സമരം.
മുന്നൂറോളം ഡോക്ടർമാർ പണിമുടക്കുന്നു. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ എൻആർഎസ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്കു നേരെ രോഗിയുടെ ബന്ധുക്കൾ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ബംഗാളിൽ സമരം ആരംഭിച്ചത്. സമരം ചെയ്യുന്ന ഡോക്ടർമാരോട് ജോലിയിൽ നാലു മണിക്കൂറുകൾക്കകം പ്രവേശിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അന്ത്യശാസനം നൽകിയെങ്കിലും സമരക്കാർ വഴങ്ങിയില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here