എഎന്‍ 32വിമാനാപകടം; മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ആസാമിലെ ജോര്‍ഹട്ട് വ്യോമസേനതാവളത്തില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു

വ്യോമ സേനയുടെ എഎന്‍ 32 വിമാനം തര്‍ന്ന് മരിച്ച മുന്ന് മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ആസാമിലെ ജോര്‍ഹട്ട് വ്യോമസേന താവളത്തില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ലിപ്പോ പ്രദേശത്തു നിന്ന് മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചെങ്കുത്തായ ചെരിവും മോശം കാലാവസ്ഥയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി വ്യോമ സേന വക്താവ് രത്‌നാകര്‍ സിംഗ് പറഞ്ഞു. ഇന്ന് നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ ഡാറ്റാ റെക്കോര്‍ഡറും കോപിറ്റ് വോയിസ് റെക്കോര്‍ഡറും കണ്ടെത്തിട്ടുണ്ട്.
ഇന്നലെയാണ് അരുണാചല്‍ പ്രദേശിലെ ലിപോ മേഖലയില്‍ നിന്ന് മൃതദേഹങ്ങള്‍ വിദഗ്ധ സംഘം കണ്ടെത്തിയത്.ജൂണ്‍ മുന്നിന് അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലെ മെചുക്കയിലേക്കുള്ള യാത്രമധ്യേയാണ് എ.എന്‍ 32 വിമാനം കാണാതായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here