ജൂലിയന്‍ അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറുന്ന കേസ് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി

വിക്കിലിക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കേസിന്റെ വിചാരണ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. അസാഞ്‌ജെയെ അമേരിക്കയ്ക്ക് വിട്ടു നല്‍കാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.
അസുഖബാധിതനായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജൂലിയന്‍ അസാഞ്‌ജെ കോടതി നടപടികളില്‍ പങ്കെടുത്തത്. വെസ്റ്റ് മിനിസ്റ്റര്‍ കോടതി ചീഫ് മജിസ്‌ട്രേറ്റ് എമ്മാ അര്‍ബത്തനോറ്റാണ് കേസില്‍ വാദം കേട്ടത്. കേസ് 2020 ഫെബ്രുവരി 25 ലേക്കാന്‍ മാറ്റുന്നതായി എമ്മ വിധിക്കുകയായിരുന്നു. അഞ്ചു ദിവസത്തെ വിചാരണയാണ് ഫെബ്രുവരി 25 ന് ആരംഭിക്കുക. എന്നാല്‍ കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്.
ബ്രിട്ടീഷ് അഭിഭാഷകനായ ബെന്‍ ബ്രാന്‍ഡനാണ് അമേരിക്കക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇന്നലെയാണ് അസാഞ്‌ജെയെ അമേരിക്കക്ക് കൈമാറാന്‍ തയ്യാറാണെന്നറിയിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച വിവരം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചത്. അമേരിക്കയുടെ രഹസ്യരേഖകള്‍ ചോര്‍ത്തി എന്ന ആരോപണത്തില്‍ നിരവധി കേസുകളാണ് അസാഞ്‌ജെക്കെതിരെയുള്ളത്. ഇകഡ്വോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതിന് പിന്നാലെ ഏപ്രില്‍ 11 നാണ് അസാഞ്‌ജെയെ ബ്രിട്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here