ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക. തെളിവായി പൊട്ടാത്ത സ്‌ഫോടകവസ്തുക്കള്‍ ടാങ്കറില്‍ നിന്നും നീക്കുന്ന ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. എന്നാല്‍ അമേരക്കന്‍ ആരോപണം ഇറാന്‍ തള്ളി.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ തെളിവായി ഇറാന്‍ സ്‌ഫോടകവസ്തുക്കള്‍ ടാങ്കറില്‍ നിന്നും നീക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് മൈക്ക് പോംപിയോ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ന് അമേരിക്ക വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇറാന്‍ പ്രതികരിച്ചു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരവും ഉപയോഗിച്ച ആയുധം, പ്രവര്‍ത്തന ശൈലി എന്നിവയെല്ലാം സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്നു എന്നും മൈക്ക് പോംപിയോ പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഇറാന്‍ ഭീഷണി ഉയര്‍ത്തുകയാണ്. മേഖലയിലെ സമാധാനം സംരരക്ഷിക്കാന്‍ അമേരിക്കക്ക് പ്രതിരോധിക്കേണ്ടി വരുമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. അതേസമയം അക്രമണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് രംഗത്തെത്തി. അമേരിക്ക – ഇറാന്‍ പ്രശ്‌ന പരിഹാരത്തിനായി ജപ്പാന്‍ പ്രധാനമന്തി ഷിന്‍സോ ആബേ ഇറാന്‍ സന്ദര്‍ശനം നടത്തുന്നതിനിടെയുള്ള സ്‌ഫോടനം സംശയമുണര്‍ത്തുന്നുണ്ട് എന്ന് അദ്ദേഹം ആരോപണമുന്നയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here