ആകാശ് അംബാനിയുടെ വിവാഹക്ഷണത്തിലെ സത്യാവസ്ഥ

ലോകത്തിലെ തന്നെ മുന്‍നിര സമ്പന്നരില്‍ ഒരാളാണ് മുകേഷ് അംബാനി. അതുകൊണ്ടു തന്നെ അംബാനി കുടുംബത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ക്കും പലപ്പോഴും അത്രത്തോളം സ്വീകാര്യത ലഭിക്കാറുണ്ട്.

ഈ അടുത്തിടയ്ക്ക് ലോക ശ്രദ്ധ പിടിച്ചു പറ്റിയ വിവാഹങ്ങളില്‍ ഒന്നായിരുന്നു. മുകേഷ് അംബാനിയുടെ മകനായ ആകാശ് അംബാനിയുടെ മകന്റെ വിവാഹ വാര്‍ത്ത. താരസമ്പന്നതയാലും ആഢംബരത്താലും ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ആകാശ് അംബാനിയുടേത്.

വിവാഹത്തിന്റെ ആഢംബരത്തെ അറിയിക്കും വിധം സോഷ്യല്‍ മീഡിയയില്‍ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് വളരെ പ്രചാരം നേടിയിരുന്നു. പ്രചാരം നേടിയിരുന്നു എന്ന് വെറുതേ പറഞ്ഞാല്‍ പറ്റില്ല വൈറലായി എന്ന് തന്നെ പറയാം.  ക്ഷണക്കത്ത് ഇങ്ങെയെങ്കില്‍ വിവാഹം എത്രത്തോളമാകും എന്നതായിരുന്നു അടുത്ത ചര്‍ച്ച വിഷയം

ഒന്നര ലക്ഷം രൂപ വിലയുള്ള സ്വര്‍ണം പതിച്ച വിവാഹ പത്രികയാണ് ഇവര്‍ ഒരുക്കിയിരിക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത.
ഈ പേരില്‍ ഒരു വ്യാജ വീഡിയോയും പ്രചരിച്ചിരുന്നു. അംബാനിക്ക് എന്തും ആകാം എന്ന മട്ടില്‍ ക്ഷണക്കത്തിന് വ്യാപക പ്രചാരം ലഭിച്ചു.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നും സെന്‍സേഷണലിസത്തിനായി ക്രിയേറ്റ് ചെയ്ത വാര്‍ത്തയാണിതെന്നും റിലയന്‍സ്ഗ്രൂപ്പ് തന്നെ പിന്നീട് പ്രസ്താവനയിറക്കി.

സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റിന്റെ അതിപ്രസരവും വാര്‍ത്തകളിലേക്ക് പലപ്പോഴും ആളുകളെ വലിച്ചിടാറുണ്ട്. ഇത്തരം സെന്‍സേഷണല്‍ ന്യൂസുകള്‍ പങ്കുവെയ്ക്കാന്‍ നാം എന്തന്നില്ലാത്ത ഉത്സാഹവും കാണിക്കാറുണ്ട്. എന്നാല്‍ നമ്മുടെ സമയവും ചിന്തയും ഇത്തരം സെന്‍സേഷമല്‍ ന്യൂസുകള്‍ക്ക് പിന്നാലെ പോയി ഇല്ലാതാക്കേണ്ടതാണോ എന്ന് ഷെയര്‍ ബട്ടണ്‍ അമര്‍ത്തുന്നതിനു മുമ്പായി ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.

 

വ്യാജവാര്‍ത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങള്‍, തുടങ്ങി വ്യാജന്മാരാല്‍ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങള്‍ക്കെതിരെ ട്വന്റിഫോര്‍ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ദി ട്രൂത്ത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More