പ്രളയഭീതി വിട്ടൊഴിയാതെ ഇടുക്കിയിലെ അമേരിക്കന്‍ കുന്ന് നിവാസികള്‍

ഇടുക്കിയിലെ കൊന്നത്തടി പഞ്ചായത്തില്‍ പേരുക്കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥലമാണ് അമേരിക്കന്‍ കുന്ന്. പേരുകൊണ്ട് ശ്രദ്ധിക്കപ്പെടുമ്പോളും പ്രളയഭീതി വിട്ടോഴിയാതെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. അടിസ്ഥാനങ്ങള്‍ സൗകര്യങ്ങള്‍ വരെ നിഷേധിക്കപ്പെട്ടാണ് അമേരിക്കന്‍ കുന്നുകാര്‍ കഴിയുന്നത്.
അമേരിക്ക എന്നാല്‍ ഏവരും .കൊതിച്ചു പോകുന്ന സ്വപ്ന ഭൂമി. എന്നാല്‍ കേരളത്തിലെ അമേരിക്കന്‍ കുന്നിനെ തിരിഞ്ഞു നോക്കുവാന്‍ പോലും ആരും തയ്യാറല്ല. കഴിഞ്ഞ പ്രളയത്തിന് മുമ്പ് 58 കുടുംബങ്ങളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇപ്പോള്‍ ഉള്ളത് വെറും 8 കുടുംബം. ഒരു ആവശ്യം വന്നാല്‍ ക്ലേശകരമായ പാതകളിലൂടെ വേണം റോഡില്‍ എത്തുവാന്‍. മറുവശത്ത് ഉള്ളത് ചെറിയ ഒരു വഞ്ചിയും, കുട്ടികള്‍ അടക്കം ഈ ദുഷ്കരമായ പാതയിലൂടെ വേണം പഠിക്കുവാന്‍ പോകുവാന്‍. ജനപ്രതിനിധികള്‍ വോട്ടു ചോദിച്ച് ഫോണ്‍ വിളികള്‍ നടത്തുമ്പോള്‍ നിഷ്കളങ്കരാര് ഇവര്‍ വിശ്വാസം എന്ന ഉറപ്പില്‍ വോട്ടു ചെയ്യും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിതരും എന്ന ഉറപ്പില്‍.
ഒരു പ്രളയം വന്ന് ജീവിതം തകര്‍ത്തെറിഞ്ഞപ്പോള്‍ ഇവര്‍ ഈ കുന്നില്‍ ഒറ്റക്കായിരുന്നു. നിലവിളികള്‍ പോലും പുറം ലോകം അറിയാത്ത ഈ അമേരിക്കന്‍ കുന്നില്‍. രക്ഷിക്കാനും ആശ്വാസം പകരുവാനും ആരെങ്കിലും എന്നെങ്കിലും വരും എന്ന ഉറപ്പില്‍ ജീവിത കഴിച്ചു കൂട്ടുന്ന മനുഷ്യര്‍. കാണണം തിരിച്ചറിയണം തിരുത്തണം അവരുടെ വേദനകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here