കാണാതായ സിഐ നവാസ് തമിഴ്‌നാട്ടിൽ

കാണാതായ സിഐ നവാസ് തമിഴ്‌നാട്ടിൽ. താൻ തിരിച്ച് വന്ന് കൊണ്ടിരിക്കുക്കയാണെന്ന് സിഐ നവാസ് 24 നോട് പറഞ്ഞു. താൻ തമിഴ്‌നാട്ടിൽ പോയിരുന്നതാണ്. ഭാര്യ പരാതി നൽകിയത് തന്നോട് ചോദിച്ചിട്ടല്ലെന്നും കൂടുതൽ കാര്യങ്ങൾ തിരിച്ച് വന്നിട്ട് സംസാരിക്കാമെന്നും നവാസ് പറഞ്ഞു.

കേസിന്റെ വിവരങ്ങൾ അറിയില്ല. വരുന്ന വാർത്തകളിൽ ഒന്നും കാര്യമില്ല. ട്രെയിൻ മാർഗം നാട്ടിലേക്ക് വരാനിരിക്കുമ്പോഴാണ് പൊലീസ് തടഞ്ഞു നിർത്തിയതെന്നും ഒരു ബന്ധുവിനെ വിളിച്ചപ്പോഴാണ് കേസുള്ള കാര്യം അറിഞ്ഞതെന്നും നവാസ് പറഞ്ഞു. താൻ ഇപ്പോൾ തമിഴ്‌നാട് കരൂരിലെ ആശുപത്രിയിലാണെന്നും സി ഐ നവാസ് പറഞ്ഞു.

അതേസമയം, അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

updating..


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top