കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയു ഒരു വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍

കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയു ഒരു വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ സ്ഥലം മാറിപ്പോയതോടെയാണ് കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങളാണ് നശിക്കുന്നത്.

മലയോര മേഖലയിലെ നിര്‍ധന രോഗികള്‍ക്ക് ആശ്രയമായിരുന്നു കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം. ഹൃദ്രോഗ നിര്‍ണയത്തിനുള്ള ഇക്കോ, ടി.എം.ടി പരിശോധനാ ഉപകരണങ്ങളും, ഐ.സി.യുവും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഡിയോളജി വിദഗ്ധന്‍ കൂടിയായ ഫിസിഷ്യന്‍ സ്ഥലം മാറി പോയതോടെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളാണ് നശിക്കുന്നത്.

മെഡിക്കല്‍ കോളേജിലേക്ക് അന്‍പത് കിലോമീറ്റര്‍ ദൂരമുള്ളതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതിയിലാണ് ര്രോഗികള്‍. ആറ് കിടക്കകളുള്ള കാര്‍ഡിയോളജി വിഭാഗത്തില്‍ മണ്ഡല കാലത്ത് പാലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ എത്തിയാണ് താല്‍കാലിക സംവിധാനം ഒരുക്കിയത്. കാഞ്ഞിരപ്പള്ളിയില്‍ കാര്‍ഡിയോളജി ഡോക്ടറുടെ തസ്തിക ഇല്ലാത്തതാണ് നിയമനത്തിന് വെല്ലുവിളിയാകുന്നത്. പ്രശ്നപരിഹാരത്തിന് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top