സുഷമാ സ്വരാജ് പുതിയ സംസ്ഥാന ഗവർണർ ? [24 Fact Check]

sushma swaraj new andhra pradesh governor fact check

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട വാർത്തയായിരുന്നു സുഷമ സ്വാരാജ് ആന്ധ്രാ പ്രദേശ് സംസ്ഥാന ഗവർണർ ആകുന്നുവെന്നത്. മുൻ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ രണ്ടാം മോദി സർക്കാർ മന്ത്രിസഭയിൽ നിന്നും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായാണ് സുഷ്മയെ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിച്ചുവെന്ന വാർത്ത പ്രചരിക്കുന്നത്.

കേന്ദ്ര മന്ത്രി ഹർഷവർധനാണ് കഴിഞ്ഞ തിങ്കളാഴ്ച്ച ആശയക്കുഴപ്പങ്ങൾക്ക് തുടക്കം കുറിച്ചത്. ‘പുതിയ ആന്ധ്രാ പ്രദേശ് ഗവർണറായി ചുമതലയേറ്റ സുഷമ സ്വരാജിന് അഭിനന്ദനങ്ങൾ’ എന്നായിരുന്നു ട്വീറ്റ്. പിന്നീട് ആ ട്വീറ്റ് പിൻവലിച്ചു.

ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ സുഷമാ സ്വരാജ് തന്നെ വാർത്ത തള്ളി രംഗത്ത് വന്നു. ‘ഞാൻ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിക്കപ്പെട്ടുവെന്ന വാർത്ത തെറ്റാണ്’-സുഷമ ട്വിറ്ററിൽ കുറിച്ചു.

നിലവിൽ ഇഎസ്എൽ നരസിംഹനാണ് ആന്ധ്രാ പ്രദേശിന്റെയും തെലങ്കാനയുടേയും ഗവർണർ.

പലപ്പോഴും ഇത്തരം വാർത്തകൾ നമ്മളും പ്രചരിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ കാണുമ്പോൾ ഷെയർ ബട്ടൺ അമർത്തുന്നതിന് മുമ്പ് അൽപ്പം ക്ഷമിക്കുക. ആ വ്യക്തി സ്വയം ഇത് പറഞ്ഞിട്ടുണ്ടോ എന്ന നോക്കുക. കാരണം സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകരെല്ലാം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുമായി സംവദിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം തീരുമാനങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇവർ പുറത്തുവിടുന്നതായിരിക്കും.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top