Advertisement

ഫ്രാങ്കോ കേസ്; അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

June 15, 2019
Google News 0 minutes Read

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗിക പീഡന കേസിലെ അന്വേഷണ ഉദ്യോഗസഥനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി. വൈക്കം ഡിവൈഎസ്പിയായിരുന്ന കെ സുഭാഷിനെ കോട്ടയം ഡിസിആര്‍ബിയില്‍ നിയമിച്ച് ഉത്തരവായി. വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പൊലീസിലെ സ്ഥലംമാറ്റ ഉത്തരവില്‍ ഫ്രാങ്കോ കേസിലെ അന്വേഷണ ഉദോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷും ഉള്‍പ്പെട്ടിരുന്നു. ഇടുക്കി ജില്ലയിലെ വിജിലന്‍സ് വിഭാഗത്തിലേക്കായിരുന്നു സ്ഥലംമാറ്റം. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്തെത്തി.

വിചാരണ തീരുംവരെ ചുമതല കെ സുഭാഷ് വഹിക്കണമെന്നായിരുന്നു കന്യാസ്ത്രീകളുടെ ആവശ്യം. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്. സുഭാഷിനെ കോട്ടയം ക്രൈം റെക്കോര്‍ഡ് ബ്യുറോയിലേക്ക് നിയമിച്ച് ഉത്തരവായി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് മുമ്പ് കേസെടുത്തിരുന്നു. വിചാരണ വേളയില്‍ മൊഴി മാറ്റാന്‍ സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായേക്കാമെന്ന സാധ്യത കൂടി കണക്കിലെടുത്താണ് കെ സുഭാഷിനെ അന്വേഷണ ചുമതയില്‍ തുടരാന്‍ അനുവദിച്ച് ഉത്തരവായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here