നീന്തൽ പരിശീലിക്കുന്നതിനിടെ 16കാരൻ മുങ്ങി മരിച്ചു

പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. കാ​ഞ്ഞി​ര​മ​റ്റം നെ​ടു​വേ​ലി​ക്കു​ന്നേ​ൽ സ​ന്തോ​ഷ് – ആ​ശ ദമ്പ​തി​ക​ളു​ടെ മ​ക​ൻ സി​ദ്ധാ​ർ​ത്ഥ്(16) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​മ​റ്റ​ത്തു​നി​ന്നു മ​റ്റു നാ​ലു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​ര​യ​ൻ​കാ​വ് പു​തു​വാ​തൃ​ക്കോ​വി​ൽ കു​ള​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

കാ​ഞ്ഞി​ര​മ​റ്റ​ത്ത് ട്യൂ​ഷ​നു​ശേ​ഷം പ​ത്ത​ര​യോ​ടെ​യാ​ണ് കു​ട്ടി​ക​ൾ അ​ര​യ​ൻ​കാ​വി​ലെ​ത്തു​ന്ന​ത്. നീ​ന്ത​ലി​നി​ട​യി​ൽ സി​ദ്ധാ​ർ​ത്ഥി​നെ കാ​ണാ​താ​യ​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഭ​യ​ചി​കി​ത​രാ​യി. തുടർന്ന് ഇവർ പ​രി​സ​ര​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മു​ള​ന്തു​രു​ത്തി​യി​ൽ​നി​ന്നു ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സു​മെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മൃതദേഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More