കോൺഗ്രസിൽ നിന്നും രാജിവെച്ചെത്തിയ നേതാവിനെ മന്ത്രിയാക്കി ദേവേന്ദ്ര ഫഡ്‌നാവിസ്

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു. കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ രാധാകൃഷ്ണ വിഖേ പാട്ടീലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. രാധാകൃഷ്ണയെ കൂടാതെ ബിജെപി നേതാവ് അഷിഷ് ഷെലറും മന്ത്രിയായി സത്പ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
മുൻ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖേ പാട്ടീൽ അടുത്തകാലത്താണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ എത്തിയത്.. അദ്ദേഹത്തിന്റെ മകൻ സുജയ് വിഖേ പാട്ടീൽ അഹമദ്‌നഗറിൽ നിന്നുള്ള ബിജെപി എം.പിയാണ്. മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അച്ഛനും ബിജെപിയിലേക്ക് എത്തുകയായിരുന്നു.
അതേസമയം ഭവനനിർമാണ വകുപ്പ് മന്ത്രി പ്രകാശ് മെഹ്തയും മറ്റ് അഞ്ച് മന്ത്രിമാരും രാജിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി ഇവരുടെ രാജി സ്വീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here