Advertisement

സാറി ഇനി യുവന്റസിനെ പരിശീലിപ്പിക്കും; ഔദ്യോഗിക പ്രഖ്യാപനവുമായി ഇറ്റാലിയൻ വമ്പന്മാർ

June 16, 2019
Google News 0 minutes Read

ചെൽസി പരിശീലകൻ മൗറിസിയോ സാറി ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ പരിശീലകനായി ചുമതലയേറ്റു. തങ്ങളുടെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലൂടെ യുവൻ്റസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണോടെ ക്ലബ് ഉപേക്ഷിച്ച മാക്സിമില്ലാനോ അല്ലെഗ്രിയുടെ പകരക്കാരനായാണ് സാറി എത്തുക.

വൻതുക പ്രതിഫലത്തിന്​ മൂന്നു വർഷത്തേക്കാണ്​ യുവൻറസ്​ സാറിയെ സ്വന്തമാക്കുന്നത്​. സാറി ക്ലബ് വിടുകയാണെന്ന് ചെൽസിയും അറിയിച്ചിട്ടുണ്ട്.

യൂറോപ ലീഗ്​ കിരീടവും പ്രീമിയർ ലീഗിൽ മൂന്നാം സ്​ഥാനവുമെല്ലാം നേടിയിട്ടും സാറിയിൽ ചെൽസി ആരാധകർ സംതൃപ്​തരായിരുന്നില്ല. അതുകൊണ്ട് തന്നെ സാറി ക്ലബ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here