Advertisement

ഇന്ത്യൻ എംബസിയുടെ കൗൺസിലർ സേവനങ്ങൾ ഇനി മുതൽ അബുദാബി മലയാളി സമാജത്തിൽ

June 17, 2019
Google News 0 minutes Read

ഇന്ത്യൻ എംബസിയുടെ കൗൺസിലർ സേവനങ്ങൾ ഇനി മുതൽ അബുദാബി മലയാളി സമാജത്തിൽ. പാസ്സ്‌പോർട്ട് സംബന്ധമായ എല്ലാ ജോലികളും, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ഇതര രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യൻ വിസ ലഭിക്കുന്നതിനാവശ്യമായ സർവീസ് തുടങ്ങയവ ഇനിമുതൽ സമാജത്തിൽ ലഭിക്കും.

കൗൺസിലർ രാജമുരുകൻ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ കെ.സുരേഷ്, മലയാളി സമാജം പ്രസിഡന്റ് , സമാജം പ്രതിനിധി അബുദുൾ അസീസ് മൊയ്തീൻ എന്നിവർ ആദ്യഘട്ട മീറ്റിങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി, ഐബിസി, ബിസിഎസ് എന്നിവയുടെ പ്രതിനിധികൾ ഞായറാഴ്ച അബുദാബി മലയാളി സമാജം സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഈ മാസം തന്നെ കൗൺസിൽ സർവ്വീസുകൾ ആരംഭിക്കും. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരുപോലെ സേവനങ്ങൾ ലഭ്യമാകുമെന്നും സമാജം അതിനു മുൻകൈ എടുക്കുമെന്നും സമാജം പ്രസിഡന്റ് ഷിബു വർഗ്ഗീസ് ഉറപ്പ് നൽകി.

അബുദാബിയിലെ വ്യവസായ നഗരമായ മുസ്സഫിയലേക്ക് എംബസിയുടെ സർവ്വീസുകൾ എത്തുന്നതിൽ മുസ്സഫ മേഖലയിലുള്ള ഇന്ത്യക്കാർ ഏറെ സംതൃപ്തരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നഗരമായി പരിണമിക്കുന്ന ഈ പ്രദേശത്ത് നിലവിൽ നിരവധി ക്യാമ്പുകളും വ്യവാസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. മാളുകളും ജനവാസകേന്ദ്രങ്ങളും മുസ്സഫയെ ആധുനികവൽക്കിരച്ചിരിക്കുന്നു. അബുദാബി മലയാളി സമാജത്തിലൂടെ കടന്നു വരുന്ന ഈ സർവ്വീസുകൾ എന്തുകൊണ്ടും ഇന്ത്യൻ സമൂഹത്തിന് ഏറെ സഹായകരമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here