‘കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി പോകും’: ജോസ് കെ മാണി

സിഎഫ് തോമസിന് മറുപടിയുമായി ജോസ് കെ മാണി. കേരള കോൺഗ്രസിലെ ഭൂരിപക്ഷം അംഗങ്ങൾ ആണ് തന്നെ ചെയർമാൻ ആയി തെരഞ്ഞെടുത്തതെന്നും കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

മറ്റാർക്കും പാർട്ടിയെ തകർക്കാനാകില്ലെന്നും തന്നെ തെരഞ്ഞെടുത്തത് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Read Also : കേരള കോൺഗ്രസ് പിളർന്നത് നിർഭാഗ്യകരം; സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ്

താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസിനൊപ്പമുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. കേരള കോൺഗ്രസിന് കേരള കോൺഗ്രസ് (എം) എന്ന് പേരിട്ട അംഗങ്ങളിൽ ഒരാളാണ് താൻ. മധ്യസ്ഥ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More