സൗദിയിലെ അൽ അവ്വൽ ബാങ്ക് ബ്രിട്ടീഷ് ബാങ്കിൽ ലയിച്ചു

സൗദിയിലെ അൽ അവ്വൽ ബാങ്ക് ബ്രിട്ടീഷ് ബാങ്കിൽ ലയിച്ചു. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി സാബ്.
കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് അൽ അവ്വൽ ബാങ്ക് സൗദി ബ്രിട്ടീഷ് ബാങ്ക് അഥവാ സാബിൽ ലയിക്കാൻ തീരുമാനിച്ചത്. പിന്നീട് ഏഴ് മാസങ്ങൾക്ക് ശേഷം ബാങ്കിലെ ഓഹരി ഉടമകളുടെ അംഗീകാര ത്തോടെ സൗദിയിലെ പ്രധാന ബാങ്കുകളായ സൗദി ബ്രിട്ടീഷ് ബാങ്കും അൽ അവ്വൽ ബാങ്കും തമ്മിലുള്ള ലയനം പ്രാബല്യത്തിൽ വരികയും ചെയ്തു . ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് എന്ന ബഹുമതിയും സാബ് ബാങ്കിന് സ്വന്തം.
ബാങ്കുകൾ തമ്മിലുള്ള ഓഹരികൾ സംബന്ധിച്ച നടപടി ക്രമങ്ങളും പൂർത്തിയായി. 20.55 ബില്യൺ റിയാലാകും സാബിന്റെ മൂലധനം. അൽ അവ്വൽ വരുന്നതോടെ അഞ്ചര മില്യൺ റിയാലിന്റെ വർധനയുണ്ടാകും .ലയനത്തിൻറ്റെ ഭാഗമായി ഒരു ജീവനക്കാരനെയും പിരിച്ചു വിടില്ലെന്നും ഉപഭോക്താക്കൾക്കുള്ള സേവനം സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here