ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്ത്. സൗദിക്ക് നേരെയുള്ള പ്രകോപനങ്ങള്‍ ക്ഷമിക്കില്ലെന്ന് രാജകുമാരന്‍ വ്യക്തമാക്കി. വ്യാഴാഴ്ച്ച ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരേ ഉണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതികരണം.
പശ്ചിമേഷ്യയില്‍ ഒരു യുദ്ധം കൂടി നടക്കുന്നതിനോട് തങ്ങള്‍ക്ക് താല്‍പ്പര്യമില്ല. എന്നാല്‍ സൗദിയുടെ പരമാധികാരത്തിന് മേല്‍ ഇടപെട്ടാല്‍ പ്രതിരോധിക്കാന്‍ മടി കാണിക്കുകയുമില്ലെന്നും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സൌദിയിലെ ജനങ്ങളുടെ സുരക്ഷക്കും പ്രദേശത്തിന്റെ താല്‍പ്പര്യത്തിനും കോട്ടം തട്ടുന്ന ഒന്നും ക്ഷമിക്കില്ലെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു അറേബ്യന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒമാന്‍ ഉള്‍ക്കടലില്‍ നടന്ന സ്‌ഫോടനത്തിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പരസ്യ പ്രതികരണം നടത്തുന്നത്.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അതിഥിയായി ടെഹ്‌റാനില്‍ എത്തിയിട്ടും അദ്ദേഹത്തെ ബഹുമാനിക്കാന്‍ ഇറാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നും സല്‍മാന്‍ ആരോപിച്ചു. നേരത്തേ അക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. അതേസമയം ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here