ഷുക്കൂര്‍ വധക്കേസ് സിബിഐ കോടതിയിലേക്ക്; നടപടി സിബിഐയുടെ അപേക്ഷ പരിഗണിച്ച്

ഷുക്കൂര്‍ വധക്കേസ് സിബിഐ കോടതിയിലേക്ക്. സിബിഐ ഹര്‍ജി പരിഗണിച്ചാണ് നടപടി.
വിചാരണാ നടപടികള്‍ എറണാകുളം സിബിഐ കോടതിയില്‍ നടത്താമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്നാണ് കേസ് എറണാകുളത്തേക്ക്
മാറ്റിയത്.
പി ജയരാജന്‍, ടിവി രാജേഷ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പ്രതികളായ കേസില്‍ കടുത്ത നിലപാടാണ് സിബിഐയ്ക്കുള്ളത്. നേരത്തെ തലശ്ശേരി കോടതി കേസില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സിബിഐയോട് നിര്‍ദ്ദേശിച്ചിരുന്നു.
Read more:ഷുക്കൂര്‍ വധക്കേസ്; കുറ്റപത്രം ഇന്ന് കോടതി പരിഗണിക്കും
ജയരാജനും ടി വി രാജേഷുമടങ്ങിയ സിപിഎം നേതാക്കളുടെ വാഹനമാക്രമിച്ചതിനുള്ള പ്രതികാരമാണ് ഷുക്കൂറിന്റെ കൊലപാതകം. 2012 ഫെബ്രുവരി 20നാണ് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അരിയിലില്‍ സിപിഎം ലീഗ് സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ജയരാജനും സിപിഎം സംഘത്തിനും നേരെ അക്രമം നടന്നതിന് തൊട്ടുപിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here