Advertisement

ഷുക്കൂര്‍ വധക്കേസ്; കുറ്റപത്രം ഇന്ന് കോടതി പരിഗണിക്കും

February 14, 2019
Google News 0 minutes Read
shukur

അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ തയ്യാറാക്കിയ കുറ്റപത്രം തലശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കും.

ഷൂക്കൂറിനെ ‘കൈകാര്യം’ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത് പി ജയരാജനും, ടിവി രാജേഷുമെന്ന് കുറ്റപത്രം

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎൽഎക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയത്.അതേ സമയം പി ജയരാജനും ടിവി രാജേഷും അടക്കമുള്ള 6 പ്രതികൾ വിടുതൽ കോടതിയിൽ ഹർജി ഇന്ന് നൽകും.
ജയരാജനെതിരായ സിബിഐ കുറ്റപത്രം; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വി എസ് അച്യുതാനന്ദൻ
കുറ്റപത്രത്തിൽസിബിഐ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും കൊലപാതക വും ഗൂഢാലോചനയുമടക്കമുള്ളവയ്ക്ക് തെളിവുകളില്ലെന്നും കാട്ടിയാണ് പ്രതികൾ വിടുതൽ ഹർജി സമർപ്പിക്കുക. ഹർജിയിൽ സിബിഐയുടെ നിലപാട് അറിയിക്കാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത .കുറ്റപത്രത്തിന്‍റെ കോപ്പി കഴിഞ്ഞ ദിവസം സിബിഐ പ്രതികൾക്ക് നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here