ഷൂക്കൂറിനെ ‘കൈകാര്യം’ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത് പി ജയരാജനും, ടിവി രാജേഷുമെന്ന് കുറ്റപത്രം

ഷുക്കൂര്‍ കൊലക്കേസില്‍ സിബിഐ കഴിഞ്ഞ ദിവസം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്ത്. കൃത്യമായ ആസൂത്രണം ചെയ്താണ് ഷുക്കൂറിനെ കൊല ചെയ്തതെന്നും
കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പി ജയരാജന്‍ ടിവി രാജേഷുമാണ് കൊല സംബന്ധിച്ച് ഗൂഢാലോചന നടത്തിയത്. ഷുക്കൂറിനെ കൈകാര്യം ചെയ്യണം എന്ന് ഇവര്‍ നല്‍കിയ നിര്‍ദേശത്തിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തടഞ്ഞ് നിറുത്തി കൊല ചെയ്തത്. 302 വകുപ്പിന് പുറമേ ഗൂഢാലോചന നടത്തിയതിന് 120 ബി വകുപ്പുമാണ് ഇവര്‍ക്ക് എതിരെ കുറ്റപത്രത്തില്‍ ചുമത്തിയത്.
ReadMore ഷുക്കൂർ കൊലക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം
ജയരാജനും ടി വി രാജേഷുമടങ്ങിയ സിപിഎം നേതാക്കളുടെ വാഹനമാക്രമിച്ചതിനുള്ള പ്രതികാരമാണ് ഷുക്കൂറിന്റെ കൊലപാതകം. 2012 ഫെബ്രുവരി 20നാണ് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അരിയിലില്‍ സിപിഎം – ലീഗ് സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ജയരാജനും സി പി എം സംഘത്തിനും നേരെ അക്രമം നടന്നതിന് തൊട്ടുപിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ReadMore:ജയരാജനെതിരായ സിബിഐ കുറ്റപത്രം; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വി എസ് അച്യുതാനന്ദൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here