പുൽവാമയിൽ ഭീകരാക്രമണം; ആറ് ജവാന്മാർക്കുൾപ്പെടെ ഒമ്പത് പേർക്ക് പരിക്ക്

പുൽവാമയിൽ ഭീകരാക്രമണം. 44 രാഷ്ട്രീയ റൈഫിൾസിന്റെ വാഹനത്തിനു നേരെയാണ് ആക്രമം ഉണ്ടായത്. രണ്ട് പ്രദേശവാസികൾക്കും 6 ജവാന്മാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുൽവാമയിലെ അരിഹൽ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടായത്. വിദൂര നിയന്ത്രിത സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സ്‌ഫോടത്തിന് പിന്നാലെ ഭീകരർ വാഹനത്തിനു നേരെ വെടി വെക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. സ്‌ഫോടനത്തിൽ 44 രാഷ്ട്രീയ റൈഫിൾസിന്റെ മൊബൈൽ പട്രോൾ വാഹനം തകർന്നു.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്ദിപോറയിൽ ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന വിവരം പാക്കിസ്ഥാനും അമേരിക്കയും ഇന്ത്യക്ക് കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായ്.ഭീകരൻ സക്കീർ മൂസയെ വധിച്ചതിനു പ്രതികാരമായി ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു വിവരം. ആക്രമണത്തിൽ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More