കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊല്ലം ഇരവിപുരത്ത് വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. ബിരുദ വിദ്യാർത്ഥിനിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച വർക്കല സ്വദേശി ഷിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ ദേഹത്ത് വീണതോടെ യുവതി ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതം ഒഴിവായി. ബിരുദ വിദ്യാർഥിനിയായ യുവതിയുമായി പരിചയത്തിലായിരുന്ന ഷിനു പല തവണ വിവാഹാഭ്യർഥന നടത്തിയിരുന്നു.  വീട്ടുകാർ വിവാഹാലോചന നടത്തിയെങ്കിലും ജ്യോതിഷ പ്രകാരം പൊരുത്തം നോക്കിയപ്പോൾ ചേർച്ചയുണ്ടായിരുന്നില്ല.

ഇത് ചൂണ്ടിക്കാട്ടി ഇരുവരുടെയും വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറിയെങ്കിലും ഷിനു പിന്മാറിയില്ല. വിവാഹാലോചന നിരസിച്ചതോടെ യുവതിയെ കൊലപ്പെടുത്താൻ ഷിനു തീരുമാനിക്കുകയായിരുന്നു.വിവാഹത്തിന‌് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയശേഷം സ്വന്തം ദേഹത്തും ഷിനു പെട്രോൾ ഒഴിച്ചെന്ന് യുവതി പൊലീസിൽ മൊഴി നൽകി.ഇരവിപുരം പൊലീസ് എത്തി ഷിനുവിനെ അറസ്റ്റ്‌ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഷി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top