ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ വൻ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് മേഖലയിലെ മെട്രോ ട്രെയിൻ സർവീസുകൾ അടിയന്തിരമായി റദ്ദാക്കി.
വടക്ക് പടിഞ്ഞാറൻ മേഖലകളിലെ നിഗാട്ട, യമഗാട്ട എന്നിവിടങ്ങളിൽ തിരമാലകൾ ഉയർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 200 ഓളം വീടുകളിലെ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. സമൂദ്രത്തിന് 10 കിലോമീറ്റർ അടിയിലായാണ് റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കഴിഞ്ഞ ജൂണിൽ ജപ്പാനിലെ ഒസാക്ക മേഖലയിലുണ്ടായ ഭൂചലനത്തിൽ അഞ്ച് പേർ മരിക്കുകയും 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here