അയാക്സിലൂടെ വളർന്ന ഡച്ച് ഡിഫൻഡർക്കു വേണ്ടി ബ്ലാസ്റ്റേഴ്സ്; കനത്ത കനത്ത വെല്ലുവിളി ഉയർത്തി മെൽബൺ സിറ്റിയും

ഡച്ച് ക്ലബ് അയാക്സിലൂടെ കളി പഠിച്ച ഡിഫൻഡർ കായ് ഹീറിംഗ്സിനെ ടീമിലെത്തിക്കാനുള്ള ചരടുവലികളുമായി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനു കനത്ത വെല്ലുവിളിയുയർത്തി ഓസീസ് ക്ലബ് മെൽബൺ സിറ്റിയും ഹീറിംഗിനായി രംഗത്തുണ്ട്. സീസൺ അവസാനത്തോടെ ഫ്രീ ഏജൻ്റാവുന്ന താരത്തെ ടീമിലെത്തിക്കാനാണ് ഇരു ക്ലബുകളും ശ്രമിക്കുന്നത്.
ഡച്ച് ഒന്നാം ഡിവിഷൻ ക്ലബായ ഫോർച്യൂണ സിറ്റാർഡിന്റെ താരമായിരുന്നു ഹീറിംഗ്സ്. 2017 മുതൽ ഫോർച്യൂൺ സിറ്റാർഡിലാണ് ഹീറിംഗ്സ് കളിക്കുന്നത്. മുമ്പ് എഫ് സി ഹോംബോർഗിനു വേണ്ടിയായിരുന്നു 29കാരനായ ഹീറിംഗ്സ് ബൂട്ടു കെട്ടിയിരുന്നത്. സെന്റർ ബാക്കായും റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുള്ള ഹീറിംഗ്സ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിടാനാണ് സാധ്യതയെന്ന് അദ്ദേഹത്തിൻ്റെ ഏജൻ്റ് പറയുന്നു.
അയാക്സിന്റെ യൂത്ത് താരമായി വളർന്ന ഹീറിംഗ്സിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിനെ കരുത്തുറ്റ സ്ക്വാഡാക്കി മാറ്റും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here