നൂറ്റാണ്ടുകളായി സമുദ്രത്തിനടിത്തട്ടിൽ കിടന്നിട്ടും നശിക്കാതെ ഒരു വേദ പുസ്തകം ! [24 Fact Check]

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായിക്കണ്ട ഒന്നാണ് സമുദ്രത്തിനടിയിൽ നിന്നും നൂറ്റാണ്ടുകൾ പവക്കമുള്ള, എന്നാൽ കേടുപാടുകൾ ഒന്നും സംഭവിക്കാത്ത വേദ പുസത്കം കണ്ടുകിട്ടിയെന്ന വാർത്ത. ചില ഫോർവേഡുകളിൽ ഇത് ബൈബിളാണെന്നും ചില ഫോർവേഡുകളിൽ ഖുറാനാണെന്നും പറയുന്നു. എന്നാൽ ശരിക്കും ഇത്തരത്തിലൊന്ന് സമുദ്രത്തിനടിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ടോ ? ഇല്ല എന്നാണ് ഉത്തരം.

പിന്നിലെ സത്യം

അത് വേദ പുസ്തകമല്ല, മറിച്ച് യുഎസ് ആർട്ടിസ്റ്റ് കാതറിൻ മക്കെവറിന്റെ ഒരു കലാസൃഷ്ടിയാണ്. 2014 ലാണ് ഇതിന് കാതറിൻ രൂപം കൊടുക്കുന്നത്. ഒരു ശുചീകരണ വസ്തു ഉപയോഗിച്ച് ഒരു ഡിക്ഷനറിയിൽ ക്രിസ്റ്റലുകൾ വളർത്തുകയാണ് അവർ ചെയ്തത്.

സോഷ്യൽ മീഡിയ അടക്കിവാണ വേദ പുസ്തകം

വാട്ട്‌സാപ്പ് ഫോർവേഡുകൾക്ക് പുറമെ ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളിലും ഈ ചിത്രങ്ങൾ വൈറലായിരുന്നു. ‘ദൈവത്തിന്റെ അത്ഭുതം’ എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിച്ചത്.

നിരവധി പേർ ശാസ്ത്രത്തെ കുഴക്കിയ ‘ദൈവത്തിന്റെ കൈയ്യൊപ്പ്’ പങ്കുവെച്ചു. എന്നാൽ ഇതിന് പിന്നിലെ സത്യാവസ്തയെ കുറിച്ച് അന്വേഷിച്ചില്ല. സമുദ്രത്തിനടിയിൽ എങ്ങനെയാണ് കോടുപാടുകൾ കൂടാതെ ഒരു പുസ്തകമിരിക്കുക എന്ന സാമാന്യബോധപോലും ഇല്ലാതെ ഇത് പങ്കുവെച്ചവർ സത്യത്തിൽ സ്വയം അപഹാസ്യരാവുകയായിരുന്നു.

‘ദൈവത്തിന്റെ അുഭവം’, ‘ദൃഷ്ടാന്തം’ തുടങ്ങിയ തലക്കെട്ടോടെ പ്രചരിക്കുന്നവയ്ക്ക് സോഷ്യൽ മീഡിയയിൽ നല്ല ഡിമാൻഡാണ്. രക്തവും, തേനും, പാലുമെല്ലാം ഒഴുക്കുന്ന ദൈവ വിഗ്രഹങ്ങൾ ാെരു കാലത്ത് സോഷ്യൽ മീഡിയ അടക്കി വാണിരുന്നതാണ്. ഇതിന്റെ മറവിൽ പണം തട്ടി ചതിയും നടക്കാറുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരം ‘ദിവ്യ’ ഫോർവേഡുകളിൽ നിന്ന് മാറി നിൽകുക. മനുഷ്യ ബുദ്ധിക്ക് നിരക്കാത്തതായ ഇത്തരം കാര്യങ്ങൾ ഫോർവേഡ് ചെയ്ത് സ്വ്യം വിഡ്ഢികളാകാതിരിക്കുക.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top