കറൻസി നോട്ടുകളിലും വ്യാജന്മാർ; വാട്‌സ്ആപ്പിലെ ചില്ലറ കച്ചവടം

രണ്ടായിത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ ആർബിഐ പുറത്തിറക്കിയതിന് പിന്നാലെ വാട്‌സ്ആപ്പിലൂടെ ചില കറൻസി കച്ചവടങ്ങളൊക്കെ നടന്നു. പുതിയ നോട്ടുകളെന്ന് പറഞ്ഞ് പലരും ഷെയർ ചെയ്തത് വ്യാജ കറൻസിളുടെ ചിത്രങ്ങളാണെന്ന് എത്രപേർക്കറിയാം. ആയിരത്തിന്റേതും അയ്യായിരത്തിന്റേതും പുതിയ നോട്ടുകളെന്നു പറഞ്ഞുവരെ കറൻസികളുടെ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെട്ടു. ഇത് മാത്രമല്ല ആർബിഐ ഇറക്കിയതെന്ന് പറഞ്ഞ് ചില കോയിനുകളുടെ ചിത്രങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിച്ചു. വസ്തുതയറിയാതെ നിരവധിയാളുകളാണ് ഇത് ഷെയർ ചെയ്തത്.
അറുപത്, എഴുപത്തിയഞ്ച്, നൂറ്റിയൻപത്, ആയിരത്തിന്റെ വരെ കോയിനുകളാണ് വാട്‌സ്ആപ്പ് വഴി പ്രചരിച്ചത്. ഇവയെല്ലാം വിനിമയത്തിനുള്ളതാണെന്നു പറഞ്ഞായിരുന്നു പ്രചരിച്ചിരുന്നത്. ഇത്തരത്തിലുള്ള കോയിനുകൾ വിനിമയത്തിനായി ഉപയോഗിക്കാറില്ല എന്നുള്ളതാണ് വാസ്തവം. ചില ഘട്ടങ്ങളിൽ സ്മരണക്കായി നോട്ടുകൾ പുറത്തിറക്കാറുണ്ടെങ്കിലും അവയും വിപണയിൽ എത്താറില്ല. അത്തരത്തിലുള്ള കോയിനുകൾ പുറത്തിറക്കുന്നത് ‘മിന്റ’ ആണെന്നും ആളുകളുടെ താൽപര്യം അനുസരിച്ച് നൽകാറുണ്ടെന്നും ബന്ധപ്പെട്ടവർ പറയുന്നു. അൻപത് രൂപയുടെ കോയിന് നാലായിരം വരെ ഈടാക്കാറുണ്ട്.
നോട്ടുകളും കോയിനുകളും സംബന്ധിച്ച് സംശയങ്ങൾ തോന്നിയാൽ അത് വ്യക്തമാകുന്നതിനായി ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പരിശോധിക്കവുന്നതാണ്. ആർബിഐ പുതിയതായി ഇറക്കുന്ന നോട്ടുകളും കോയിനുകളും സംബന്ധിച്ച് അതിൽ കൃത്യമായ അപ്‌ഡേഷനുകൾ ഉണ്ടായിരിക്കും.
വ്യാജവാര്‍ത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങള്‍, തുടങ്ങി വ്യാജന്മാരാല്‍ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങള്‍ക്കെതിരെ ട്വന്റിഫോര്‍ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ദി ട്രൂത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here