പാലക്കാട് തൃത്താലയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട് തൃത്താലയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. തൃത്താല ആലൂർ പതിയംപറമ്പിൽ ഷാജി (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെ വീട്ടിലെ കിണറ്റിൽ വീണായിരുന്നു അപകടം. ഷാജി കിണറ്റിൽ വീഴുന്നത് കണ്ട വീട്ടിലെ കുട്ടികൾ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടർന്ന് തൃത്താല പോലീസും കുന്ദംകുളം ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ഫയർ ഫോഴ്‌സ് കിണറ്റിലിറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top