മൂല്യനിർണ്ണയത്തിന് ഹാജരാകാത്ത അധ്യാപകർക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി കെ ടി ജലീൽ

kozhikode wakf tribunal inaugurated by minister kt jaleel

മൂല്യനിർണയത്തിന് ഹാജരാകാത്ത അധ്യാപകർക്കെതിരെ കടുത്ത നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. ഇവരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് കോളേജുകൾക്ക് നിർദേശം നൽകിയതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. ബിടെക് വിദ്യാർത്ഥികൾക്ക് കലാകായിക മികവിന് ഇക്കൊല്ലം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്നും മന്ത്രി സഭയെ അറിയിച്ചു.

പി ജി, യു ജി കോഴ്‌സുകളിൽ സീറ്റുകളുടെ എണ്ണം ഏകീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബി ടെക് വിദ്യാർത്ഥികൾക്ക് കലാകായിക മികവിന് ഇക്കൊല്ലം മുതൽ ഗ്രേസ് മാർക്ക് നൽകും.പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വൈകാതിരിക്കാൻ നടപടി സ്വീകരിക്കും .മൂല്യനിർണയത്തിന് ഹാജരാകാത്ത അധ്യാപകരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ജലീൽ സഭയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top