ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർമരിച്ചു. 35 പേർക്ക് പരിക്കേറ്റു. കുളു ജില്ലയിലെ ബൻ ജാർ മേഖലയിലാണ് അപകടം നടന്നത്. ബൻ ജാറിൽ നിന്ന് ഗദഗുഷാനിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ട് സ്ത്രീകളും പത്ത് കുട്ടികളും പത്തോളം പുരുഷന്മാരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top