അട്ടിമറി തുടരാൻ ബംഗ്ലാദേശ്; ഓസ്ട്രേലിയ ബാറ്റ് ചെയ്യും

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ മൊസദ്ദക് ഹുസൈനു പകരം സബ്ബിർ റഹ്മാൻ ടീമിലെത്തി. ഒപ്പം കഴിഞ്ഞ മത്സരത്തിൽ മോശമല്ലാതെ പന്തെറിഞ്ഞ സൈഫുദ്ദീനു പകരം റൂബൽ ഹുസൈൻ ടീമിലേക്ക് മടങ്ങിയെത്തിയത് കൗതുകമായി.

ഓസീസ് നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ഷോൺ മാർഷ്, കെയിൻ റിച്ചാർഡ്സൺ, ജേസൻ ബഹൻഡറോഫ് എന്നിവർ പുറത്തിരിക്കും. പകരം മാർക്കസ് സ്റ്റോയിനിസ്, ആദം സാംബ, നഥാൻ കോൾട്ടർനൈൽ എന്നിവർ ടീമിലെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top