ബിജെപി അംഗത്വം സ്വീകരിക്കാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടിയിലെ നേതാക്കള്‍

ബിജെപി അംഗത്വം സ്വീകരിക്കാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടിയിലെ നാലു നേതാക്കള്‍. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന പ്രചരണം ശരിയാണെന്ന് ടിഡിപി എംപി മാരായ മുന്‍ കേന്ദ്രമന്ത്രി വൈഎസ് ചൗധരി, ടിജി വെങ്കടേഷും, മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ അനുവധിക്കണം എന്ന് ആവശ്യപെട്ട് നാലു എംപി മാര്‍ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിനും കത്തെഴുതി.

വൈഎസ് ചൗധരിക്കും, ടിജി വെങ്കടേഷിനും പുറമേ സിഎം രമേഷാണ് ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച മറ്റൊരു എംപി. ഇതില്‍ വൈ എസ് ചൗധരിയും, ടിജി വെങ്കടേഷും ബിജെപിയില്‍ ചേരുകയാണെന്ന് പരസ്യമായി പ്രതികരിച്ചു. ബിജെപി യില്‍ ചേര്‍ന്നേക്കുമെന്ന് പറയുന്ന നാലാമത്തെ എംപി ആരെന്ന് പുറത്ത് വന്നിട്ടില്ല. താന്‍ മുമ്പ് ബിജെപി പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വ്യക്തിയായിരുന്നു, ബിജെപി അംഗത്വം സ്വീകരിക്കുമെന്നു ടിജി വെങ്കടേഷ് പറഞ്ഞു.

എംപി മാര്‍ കഴിഞ്ഞ ആറു മാസമായി ബിജെപി നേതൃത്വവുമായി ചര്‍ച്ചയിലായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലത്തിനു ശേഷം തീരുമാനമെടുക്കാം എന്നായിരുന്നു ധാരണ. നിലവില്‍ രാജ്യസഭയില്‍ ടിഡിപിക്ക് ആറ് എംപി മാരാണ് ഉള്ളത്. ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വിന്റെ വിശ്വസ്തരായ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ടിഡിപിയില്‍ കാര്യമായ പ്രവര്‍ത്തന തടസ്സം നേരിടാന്‍ കാരണമായേക്കും. പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടിഡിപി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു നേരിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top