കേരളാ കോൺഗ്രസിന്റെ വയനാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റുമാർ തൽസ്ഥാനത്ത് തുടരും : ജോസ് കെ മാണി

jose k mani

ജോസഫ് പക്ഷം മാറ്റിയ കേരളാ കോൺഗ്രസിന്റെ വയനാട്, കോഴിക്കോട് ജില്ല പ്രസിഡന്റുമാർ തൽസ്ഥാനത്ത് തുടരുമെന്ന് ജോസ് കെ മാണി. കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

പൊതുധാരണകൾ എങ്ങനെ നടപ്പാക്കണമെന്ന് പി.ജെ ജോസഫിന് അറിയില്ല. തന്നെ ചെയർമാനായി തിരഞ്ഞെടുത്തത് ജനാധിപത്യപരമായാണെന്നും
കേരളകോൺഗ്രസിനെ തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസിനെ പിളർത്താൻ നോക്കിയതു കൊണ്ടാണ് സംസ്ഥാനകമ്മിറ്റി നോട്ടീസ് കൊടുത്ത് വിളിച്ചു ചേർത്തതെന്നും ജോസ് കെ മാണി ഡൽഹിയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top