Advertisement

പിൻഗാമിയെ കണ്ടെത്തേണ്ടത് പാർട്ടി; അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

June 20, 2019
Google News 0 minutes Read

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പിൻഗാമിയെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം പാർട്ടിക്കാണെന്നും രാഹുൽ പറഞ്ഞു. ആ പ്രക്രിയയിൽ സഹകരിക്കില്ലെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രാഹുൽ ഗാന്ധി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അധ്യക്ഷ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി രാഹുൽ രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വത്തിന് രാഹുൽ രാജികത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി കത്ത് സ്വീകരിച്ചിരുന്നില്ല. രാഹുൽ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നായിരുന്നു മുതിർന്ന നേതാക്കൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടത്. ഇതിനിടെയാണ് മാധ്യമപ്രവർത്തകർ അധ്യക്ഷ സ്ഥാനത്ത് പിൻഗാമി ആരായിരിക്കുമെന്ന ചോദ്യവുമായി രംഗത്തെത്തിയത്.

പുതിയ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് താനല്ലെന്നും, പാർട്ടിയാണെന്നും രാഹുൽ വ്യക്തമാക്കി. ആ തീരുമാനത്തിലുള്ള നടപടിക്രമങ്ങളിൽ ഒരു നിലക്കും ഭാഗമാകില്ലെന്നും രാഹുൽ പറഞ്ഞു. റഫാൽ വിമാനങ്ങളെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തിൽ നടത്തിയ പരാമർശത്തോടും രാഹുൽ പ്രതികരിച്ചു. റഫാലിൽ അഴിമതി നടന്നുവെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here