Advertisement

ഇന്ന് ലോക അഭയാര്‍ഥി ദിനം; പോയവര്‍ഷം അഭയാര്‍ഥികളായത് 6.5കോടി ജനങ്ങള്‍

June 20, 2019
Google News 1 minute Read

ഇന്ന് ലോക അഭയാര്‍ഥി ദിനം . ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ലോകത്താകമാനം അഭയാര്‍ഥികളായത് 6.5 കോടി ജനതയാണ്… അഭയാര്‍ഥി പ്രവാഹത്തെ തടയാനുള്ള നടപടികള്‍ കര്‍ശനമാക്കുമ്പോഴും പോയ വര്‍ഷം അഭയാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു.

ശരാശരി കണക്കനുസരിച്ച് ഓരോ മൂന്നു സെക്കന്റിലും ഓരോരുത്തര്‍ വീതം അഭയാര്‍ഥികളായിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനും ഭീതി ഉണര്‍ത്തുന്ന മറ്റൊരു കാര്യം അഭയാര്‍ഥികളാകുന്നവരില്‍ പകുതിയും കുട്ടികളാണെന്നതാണ്.

ആരാണ് അഭയാര്‍ഥികള്‍?

ആഭ്യന്തരമായ മത-രാഷ്ട്രീയ പീഡനങ്ങള്‍, യുദ്ധക്കെടുതികള്‍, ആഭ്യന്തരയുദ്ധം, ക്ഷാമം, തൊഴിലില്ലായ്മ എന്നിവ മൂലം അന്യരാജ്യങ്ങളില്‍ അഭയം തേടുന്നവരാണ് അഭയാര്‍ഥികള്‍. മറ്റൊരു തരത്തില്‍ പരഞ്ഞാല്‍ സ്വന്തം രാജ്യത്ത് നിന്നും പുറം തള്ളപ്പെടുന്നവര്‍.

സാമൂഹ്യ വ്യവസ്ഥിതിയുടെ പരിണാമങ്ങളിലൊക്കെയും അഭയാര്‍ഥി പ്രവാഹം ഒരു നിരന്തര സപ്ജ്ഞയാണ്. അഭയാര്‍ഥികളെ ഒരു അന്താരാഷ്ട്ര പ്രശ്‌നം എന്ന നിലയ്ക്ക് ഗവണ്‍മെന്റുകള്‍ അംഗീകരിക്കാന്‍ തുടങ്ങിയത് 1921 മുതലാണ്.

മധ്യകാലഘട്ടവും മതവനീകരവും യൂറോപ്പിലെ അഭയാര്‍ഥി പ്രവാഹത്തിന് ഒരു കാരണമായിരുന്നു.  ലോകത്താകമാനം കെടുതികള്‍ സൃഷ്ടിച്ച രണ്ടാം ലോകമഹായുദ്ധം
ദശലക്ഷക്കണക്കിനു ജനങ്ങളെ അഭയാര്‍ഥികളാക്കി മാറ്റി.

ഇന്ത്യയുടെ വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നും പാകിസ്താനിലേക്ക് ഓടിപ്പോയ മുസ്ലിങ്ങളും പാകിസ്താനില്‍നിന്നും ഇന്ത്യയിലേക്കു വന്ന ഹിന്ദുക്കളും അഭയാര്‍ഥികള്‍ തന്നെയായിരുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തെത്തുടര്‍ന്ന് തുരത്തപ്പെട്ട ഹിന്ദു-മുസ്ലിം ജനത അഭയാര്‍ഥികളാക്കപ്പെട്ടവരുടെ മറ്റൊരു മുഖമായിരുന്നു.

അഭയാര്‍ഥികളാക്കപ്പെടുന്നവരുടെ പശ്ചാത്തലത്തില്‍. ഐക്യരാഷ്ട്രസഭയുടെ 1951-ലെ കണ്‍വന്‍ഷന്‍ അഭയാര്‍ഥിപ്രശ്‌നം സജീവപരിഗണനയ്ക്കു വിധേയമാക്കുകയുണ്ടായി. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മിഷണര്‍ ഫോര്‍ റെഫ്യൂജീസ് (UNHCR) എന്ന സംഘടന രൂപംകൊണ്ടത് ഈ പശ്ചാത്തലത്തിലാണ്.

കണ്‍വന്‍ഷന്റെ നിര്‍വചനമനുസരിച്ച് രണ്ടുകൂട്ടര്‍ അഭയാര്‍ഥികളുടെ വിഭാഗത്തില്‍പ്പെടുന്നു.

(1) വംശം, മതം, ദേശീയത, ഏതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ ആയ സംഘത്തിലെ അംഗത്വം എന്നിവ കാരണമായി പീഡിപ്പിക്കപ്പെട്ടേക്കുമെന്ന ഭീതിയാല്‍ സ്വന്തം രാജ്യത്തിനുവെളിയില്‍ താമസിക്കുന്നവരും അവിടെ സംരക്ഷണം ലഭിക്കണമെന്നാഗ്രഹിക്കുന്നവരും.

(2) ദേശീയത അവകാശപ്പെടാന്‍ രാജ്യമില്ലാത്തവരായിരിക്കുകയും മുന്‍പു വസിച്ചിരുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവര്‍.

എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ മറ്റു ഘടകങ്ങളില്‍നിന്നോ ഏജന്‍സികളില്‍നിന്നോ സഹായമോ സംരക്ഷണമോ ലഭിക്കുന്ന ആളുകള്‍ കണ്‍വന്‍ഷന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ആഗോളതലത്തിലെ കണക്കനുസരിച്ച് അഭയാര്‍ഥികളാകുന്നവരിലധികവും സിറിയയില്‍ നിന്നുമാണ്. ആറു വര്‍ഷം പിന്നിട്ട സംഘര്‍ഷത്തില്‍ 6.3 കോടി പേര്‍ രാജ്യത്തിനകത്തുമാത്രം അഭയാര്‍ഥികളായി മാറപ്പെട്ടു. ദക്ഷിണ സുഡാനാണ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റൊരു രാജ്യം. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്ഥാന്‍, ലബനന്‍ എന്നിവടങ്ങളില്‍ നിന്നും ജീവിതം പറിച്ചു നടുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here