ശ്രീലങ്ക തിരിച്ചടിക്കുന്നു; ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടം

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച. അഞ്ചു വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായിരിക്കുന്നത്. നാലു വിക്കറ്റുകളിട്ട ലസിത് മലിംഗയാണ് ഇംഗ്ലണ്ടിനെ തകർത്തത്. 37 ഓവർ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. 47 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന ബെൻ സ്റ്റോക്സിലാണ് ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷകൾ.
ശ്രീലങ്കയെപ്പോലെയാണ് ഇംഗ്ലണ്ടും തുടങ്ങിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ അവർക്ക് ജോണി ബാരിസ്റ്റോയെ നഷ്ടമായി. റണ്ണൊന്നുമെടുക്കാത്ത ബാരിസ്റ്റോയെ മലിംഗ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. 7ആം 14 റൺസെടുത്ത ജോ വിൻസിനെ കുശാൽ മെൻഡിസിൻ്റെ കൈകളിലെത്തിച്ച് ഓവറിൽ മലിംഗ തന്നെ വീണ്ടും ഇംഗ്ലണ്ടിനു പ്രഹരമേല്പിച്ചു. 26 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിൻ്റെ രണ്ട് ഓപ്പണർമാരും കൂടാരം കയറി.
പിന്നീട് ഓയിൻ മോർഗനും ജോ റൂട്ടും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. എന്നാൽ 47 റൺസ് നീണ്ട കൂട്ടുകെട്ട് 19ആം ഓവറിൽ ഇസിരു ഉദാന പൊളിച്ചു. 21 റൺസെടുത്ത മോർഗനെ സ്വന്തം ബൗളിംഗിൽ ഉദാന ജ്ജ്വലമായി പിടികൂടുകയായിരുന്നു. പിന്നീട് ജോ റൂട്ടും ബെൻ സ്റ്റോക്സും ക്രീസിൽ ഒത്തു ചേർന്നു. ബുദ്ധിപരമായി ബാറ്റ് ചെയ്ത ഇരുവരും ഇംഗ്ലണ്ടിനെ വലിയ തകർച്ചയിൽ നിന്നും മെല്ലെ കരകയറ്റി.
54 റൺസ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ട് 31ആം ഓവറിൽ മലിംഗ തന്നെ പൊളിച്ചു. 57 റൺസെടുത്ത റൂട്ടിനെ കുശാൽ പെരേരയുടെ കൈകളിലെത്തിച്ച മലിംഗ മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. തൊട്ടു പിന്നാലെ ജോസ് ബട്‌ലറെയും പുറത്താക്കിയ മലിംഗ ഇംഗ്ലണ്ടിനെ വീണ്ടും പ്രതിസന്ധിയിലാക്കി. 10 റൺസെടുത്ത ബട്‌ലർ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. നിലവിൽ 47 റൺസെടുത്ത ബെൻ സ്റ്റോക്സും 6 റൺസെടുത്ത മൊയീൻ അലിയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here