യോഗയിലൂടെ ശരീരം കൊണ്ട് അത്ഭുതം കാണിച്ച് ഏഴു വയസ്സുകാരന്‍ ബാലന്‍

യോഗയിലൂടെ ശരീരത്തെ സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. പക്ഷെ ഏഴു വയസ്സു മാത്രമുള്ള പാലക്കാട് കിണാവല്ലൂരിലെ നന്ദന്‍ സ്വന്തം ശരീരം കൊണ്ട് കാണിക്കുന്നത് കണ്ടാല്‍ ആരും അത്ഭുതപ്പെട്ട് പോകും.

സംഗതി അത്ഭുതം തന്നെയല്ലേ…വെറുമൊരു പുള്ളിയല്ല ഈ ഏഴ് വയസകാരന്‍ നന്ദന്‍. ചക്രാസനത്തില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവാണ് ഈ പാലക്കാട്ടുകാരനായ കൊച്ചു മിടുക്കന്‍.

നന്ദന്‍ സ്റ്റാറാവാന്‍ അച്ഛന്‍ ഒപ്പമുണ്ട്. ചൈനയിലെ ശാനിന്‍ ടെമ്പിലില്‍ പോയി കുങ്ഫു പഠിക്കണമെന്നും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണണമെന്നാണ് നന്ദന്റെ ആഗ്രഹം.

ഇവര്‍ ശരീരം കൊണ്ട് കാണിക്കുന്നത് കണ്ടാല്‍ ഒരു നിമിഷം കണ്‍മിഴിച്ച് നിന്ന് പോകും.
നന്ദന്‍ സ്റ്റാറാകാന്‍ ഒപ്പം അച്ഛന്‍ മുകേഷുണ്ട്. സ്‌കേറ്റിങ്ങിലും കുങ്ങ് ഫുവിലും താരമാണ് ഈ കൊച്ചു മിടുക്കന്‍. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടാനുള്ള കടുത്ത പരിശീലനത്തിലാണ് നന്ദന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top