മന്ത്രി സുനില്‍കുമാറിന്റെ ‘വെജിറ്റബിള്‍ ചലഞ്ച്’ ഏറ്റെടുത്ത് അന്‍വര്‍ സാദത്ത് എംഎല്‍എ

വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്യാനുളള മന്ത്രി സുനില്‍കുമാറിന്റെ വെജിറ്റബിള്‍ ചലഞ്ച് ഏറ്റെടുത്ത് അന്‍വര്‍ സാദത്ത് എംഎല്‍എ. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ആലുവ ചൂര്‍ണിക്കരയില്‍ നടക്കുന്ന ഞാറ്റുവേല ചന്തയ്ക്ക് തുടക്കംകുറിച്ചുള്ള ഉദ്ഘാടന ചടങ്ങായിരുന്നു വേദി. വീടുകളിലെ പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചലഞ്ചുകളുടെ കാലമാണിത്. അതിനിടെയാണ് വെജിറ്റബിള്‍ ചലഞ്ചുമായി മന്ത്രി സുനില്‍കുമാറിന്റെ വരവ്. ആലുവ ചൂര്‍ണിക്കരയില്‍ നടക്കുന്ന ഞാറ്റുവേല ചന്ത ഉദ്ഘാടന വേളയില്‍ വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്യാനുള്ള മന്ത്രി വെല്ലുവിളിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച അന്‍വര്‍ സാദത്ത് എംഎല്‍എ ചലഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് എംഎല്‍എയ്ക്ക് ചടങ്ങില്‍ വച്ച് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പച്ചക്കറിതൈ കൈമാറി.
വീടുകളില്‍ മാത്രമല്ല, സമൂഹത്തില്‍ കൃഷിക്കും കര്‍ഷകര്‍ക്കും പ്രഥമ പരിഗണന നല്‍കണമെന്ന് മന്ത്രി പറഞ്ഞു. വിത്തുകള്‍, തൈകള്‍, ജൈവസംരക്ഷണ ഔഷധങ്ങള്‍ മുതല്‍ വളകൂട്ടുകള്‍ വരെ ചൂര്‍ണിക്കരയില്‍ ഒരുക്കിയിട്ടുള്ള ഞാറ്റുവേല ചന്തയില്‍ ലഭ്യമാണ്… ഞാറ്റുവേലയോട് അനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here