ഡോണള്‍ഡ് ട്രംപിനെതിരെ ലെംഗികാരോപണവുമായി എഴുത്തുകാരി ജീന്‍ കരോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കരോളാണ് ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാല്‍ ആരോപണം ട്രംപ് നിഷേധിച്ചു.
1995-96 കാലഘട്ടത്തിലാണ് ഡോണള്‍ഡ് ട്രംപില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നാണ് ജീന്‍ കരോളിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ദ്വൈവാരികയായ ന്യൂയോര്‍ക്ക് മാഗസിനാണ് വാര്‍ത്ത പുറത്തുവിട്ടത്.അടുത്ത് പുറത്തിറങ്ങാനരിക്കുന്ന ഹിഡിയസ് മെന്‍ എന്ന ജീന്‍ കരോളിന്റെ പുതിയ പുസ്തകത്തിലും ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും ന്യൂയോര്‍ക്ക് മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു . മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളില്‍ വെച്ചാണ് ട്രംപ് തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് കരോളിന്റെ ആരോപണം.
സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. ടെലിവിഷന്‍ അവതാരികയായിരുന്ന തനിക്ക് ട്രംപുമായി പരിചയമുണ്ടായിരുന്നു. ഒരിക്കല്‍ തന്റെ പെണ്‍സുഹൃത്തിനായി ഒരു സ്യൂട്ട് തെരഞ്ഞെടുക്കണമെന്ന് മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ഡോണാള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും കരോള്‍ വ്യക്തമാക്കി. പേടി കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് കരോള്‍ പറഞ്ഞതായും ന്യൂയോര്‍ക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച പ്രസിഡന്റ് ട്രംപ് ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും പ്രസ്താവനയില്‍ അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here