ഇന്ത്യക്ക് ബാറ്റിംഗ്; ഷമി കളിക്കും

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.

പരിക്കേറ്റ ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് ഷമി എത്തിയതു മാത്രമാണ് ഇന്ത്യൻ ടീമിലെ മാറ്റം. അഫ്ഗാനിസ്ഥാൻ ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. നൂർ അലി സദ്രാനു പകരം ഹസ്റതുല്ല സസായും ദൗലത് സദ്രാനു പകരം അഫ്തബ് ആലവും കളിക്കും.

സതാംപ്ടണിലെ റോസ്ബൗളിലാണ് മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top