സംസ്ഥാനത്ത് അന്തർ സംസ്ഥാന ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തുന്നു

സംസ്ഥാനത്ത് അന്തർ സംസ്ഥാന ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തുന്നു. അന്തർ സംസ്ഥാന ബസ് ഉടമകളുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അനാവശ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ബസ് വ്യവസായത്തെ തകർക്കാർ ശ്രമിക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് മനോജ് പടിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നടപടികളിൽ പ്രതിഷേധിച്ചാണ് ഈ മാസം 24 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുന്നത്.

പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിൽ ഒരു വാഹനത്തിന് പതിനായിരം രൂപവെച്ച് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നുവെന്നാണ് ബസുടമകൾ പരാതിപ്പെടുന്നത്. കേരളത്തിനകത്ത് സർവീസ് നടത്തുന്നതടക്കം 400 ഓളം ബസുകളുടെ സർവീസാണ് നിർത്തിവെക്കുന്നത്. കല്ലട സംഭവത്തിൽ നിയമപ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണ്. തെറ്റുകൾ ന്യായീകരിക്കില്ല. പക്ഷേ ഒരു വ്യവസായം തകരുകയാണെന്നു അസോസിയേഷൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top