കാഴ്ചയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ കാഴ്ചയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ലോട്ടറി മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. എറണാകുളം മരട് സ്വദേശി സുനിൽ കുമാറിനെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. ഇയാൾ മറ്റു മോഷണ കേസുകളിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് സംഭവം. ബസ് ടെർമിനലിനുളളിൽ ലോട്ടറി വിൽക്കുന്ന വെള്ളറട സ്വദേശി സുരന്റെ കൈയിൽ നിന്ന് സുനിൽ ലോട്ടറി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. സമൂഹ മാധ്യമങ്ങളിലും ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകുന്നേരം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എറണാകുളം മരട് സ്വദേശിയായ സുനിൽ ട്രെയിനിൽ ബാഗ് മോഷണമടക്കം മറ്റു മോഷണ കേസുകളിലും പ്രതിയാണ്.

പ്രതിയെ പിടികൂടിയതറിഞ്ഞ് സുരനും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി. 23 ലോട്ടറിയാണ് സുരനിൽ നിന്നു മോഷ്ടിച്ചത് അന്ധരായ മറ്റു കച്ചവടക്കാരിൽ നിന്നും ലോട്ടറി മോഷണം പോയിട്ടുണ്ട്. മോഷ്ടിച്ച ലോട്ടറി പ്രതി ട്രെയിനിൽ വിൽക്കുകയാണ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട മറ്റു മോഷണ കേസുകളുടെ വിശാദംശങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top