വിൻഡീസ് ഫീൽഡ് ചെയ്യും; ആന്ദ്രേ റസൽ പുറത്ത്

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു ബൗളിംഗ്. ടോസ് നേടിയ വിൻഡീസ് നായകൻ ജേസൻ ഹോൾഡർ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് വിൻഡീസ് ഇറങ്ങുക.

പരിക്ക് പറ്റിയ ആന്ദ്രേ റസലിനു പകം കാർലോസ് ബ്രാത്‌വെയ്റ്റ് ടീമിലെത്തി. ഡാരൻ ബ്രാവോയ്ക്ക് പകരം ആഷ്ലി നഴ്സും ഷാനോൻ ഗബ്രിയേലിനു പകരം കെമാർ റോച്ചും വിൻഡീസ് നിരയിൽ കളിക്കും. ന്യൂസിലൻഡ് ടീമിൽ മാറ്റങ്ങളില്ല.

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top