സർക്കാർ ജീവനക്കാരനെകൊണ്ട് ഷൂവിന്റെ വള്ളി കെട്ടിക്കുന്ന യുപി മന്ത്രി; വീഡിയോ

സർക്കാർ ജീവനക്കാരനെകൊണ്ട് ഷൂവിന്റെ വള്ളി കെട്ടിച്ച് ഉത്തർപ്രദേശ് മന്ത്രി. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ ന്യൂനപക്ഷ കാര്യം, ക്ഷീര വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ലക്ഷ്മി നാരായൺ ആണ് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂവിന്റെ വള്ളി കെട്ടിച്ച് വിവാദത്തിലായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.


ഷഹ്ജാഹാൻപൂരിൽ നടന്ന യോഗാദിന ആഘോഷങ്ങളിൽ പങ്കെടുക്കവെയാണ് സംഭവം. വിവാദം കൊഴുത്തതോടെ അധികാര ദുർവിനിയോഗം സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഇത് ഇന്ത്യൻ സംസ്‌കാരത്തിനും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിശദീകരണം. ‘ഒരു സഹോദരനോ കുടുംബാംഗമോ തന്നെ ഷൂ ധരിക്കാൻ സഹായിച്ചു എങ്കിൽ ഒരു കാര്യം ഓർക്കണണം. 14 കൊല്ലം രാമന്റെ പാദുകങ്ങൾ സിംഹാസനത്തിൽവെച്ച് ഭരിക്കപ്പെട്ട രാജ്യമാണ് നമ്മുടെ ഭാരതം. ഇതിനെ നിങ്ങൾ അഭിനന്ദിക്കുകയാണ് വേണ്ടത്’ ഇങ്ങനെയായിരുന്നു മന്ത്രി പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top