മന്ത്രി എ.സി മൊയ്തീന് നേരെ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി

മന്ത്രി എ.സി.മൊയ്തീന് നേരെ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി.ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു നീക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top